free counter

welcome to
PARAVA FILMS

A COMPLETE FILM PACK

നിത്യഹരിതനായകന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്നേക്ക് 30 വര്‍ഷം.         
മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ സ്റ്റാര്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 30 വര്‍ഷം തികയുകയാണ്.1926 ഏപ്രില്‍ 7നു ജനിച്ച അബ്ദുള്‍ ഖാദറെന്ന ചിറയിന്‍കീഴുകാരന്‍ 1989 ജനുവരി 16ന് 62ാം വയസില്‍ അന്തരിക്കുന്നത് നിരവധി റെക്കോര്‍ഡുകള്‍ ബാക്കിവച്ചായിരുന്നു. 725 ചിത്രങ്ങള്‍, 1979ല്‍മാത്രം 41 സിനിമകള്‍ മറ്റാര്‍ക്കും തിരുത്താനാവാത്ത ലോക റെക്കോര്‍ഡുകളാണിത്. 1951മുതല്‍ മരിക്കുവോളം മലയാള സിനിമ അടക്കിവാണ താര ചക്രവര്‍ത്തിയാണ് പ്രേം നസീര്‍ മരിച്ചിട്ട് ഇന്ന്30 വര്‍ഷം തികയുന്നു.1967ല്‍ പുറത്തിറങ്ങിയ എംടി വാസുദേവന്‍നായരുടെ ഇരുട്ടിന്റെ ആത്മാവിലെ അഭിനയം നസീറിന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് സ്വന്തമായ ഇടം നേടിക്കൊടുത്തു. 1979 ല്‍ മാത്രം നസീർ‌ നായകനായി 39 സിനിമകളാണ് ഇറങ്ങിയത്. അക്കാലത്തെ നസീറിൻറെ സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. സൂപ്പര്‍ താരങ്ങളില്ലാത്ത ലോകത്ത് പകരം വക്കാനില്ലാത്ത സൂപ്പര്‍ താരമായിരുന്നു നസീര്‍. അല്‍പം അതിഭാവുകത്വമുള്ള പ്രണയഭാവങ്ങളെ പോലും നെഞ്ചേറ്റിയിരുന്ന ആരാധകരാണ് നസീറിനെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറാക്കിയത്. നസീറിന് രാജ്യം, പദ്മഭൂഷൺ പത്മശ്രീ ബഹുമതികൾ നല്‍കി ആദരിച്ചു. 1989 ജനുവരി 16ന്, 62 ത്തെ വയസ്സിൽ ചെന്നൈയിൽ വെച്ചായിരുന്നു നിത്യഹരിതനായകന്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നത്.മൂന്ന് പതിറ്റാണ്ടിലധികം സിനിമയില്‍ നിറഞ്ഞുനിന്നു നസീറിന്റെ ചലച്ചിത്രജീവിതം. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് സ്വന്തം. 700 ചിത്രങ്ങളില്‍ നായകന്‍. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാര്‍.
2019ലെ ആദ്യ മലയാള സിനിമ ബോക്സ് ഓഫീസ് ഹിറ്റായി വിജയ് സൂപ്പറും പൗർണ്ണമിയും..                                                                    ഹാട്രിക്ക് വിജയത്തിൽ നേടി ജിസ് ജോയ് - ആസിഫ് അലി ടീം . ഇവർ മൂന്നാമതും ഒന്നിച്ച "വിജയ് സൂപ്പറും പൗർണ്ണമിയും" മികച്ച പ്രതികരണം നേടി നേടി മുന്നേറുന്നു. യൂത്തിന്റെയും കുടുംബ പ്രേക്ഷകരുടെയും പിന്തുണയോടെ ചിത്രം 2019ലെ ആദ്യ ഹിറ്റായി മാറുകയാണ്. ആദ്യം മുതൽ അവസാനം വരെ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ചിത്രം കുടുംബ ബന്ധങ്ങളിലെ വൈകാരിക മുഹൂർത്തങ്ങളുയാണ് ചിത്രം സഞ്ചരിക്കുന്നത് . ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള , മായനദി, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യയുടെ തുടർച്ചയായ നാലാമത്തെ വിജയമാണ് വിജയ് സൂപ്പറും പൗർണ്ണമിയും.സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ബാലു വർഗീസ്, ജോസെഫ് അന്നംക്കുട്ടി , ശാന്തി കൃഷ്ണ, ദേവൻ എന്നിവരാണ് മറ്റു താരങ്ങൾ. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ജിസ് ജോയ് തന്നെയാണ്. പ്രിൻസ് ജോർജ് ഒരുക്കിയ ഗാനങ്ങളും ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.

ലാല്‍ മാമന്റെ ജീന്‍ പ്രണവിലും ഉണ്ട്; പ്രണവുമൊത്തുള്ള അഭിനയത്തെക്കുറിച്ച്‌ കല്ല്യാണി പ്രിയദര്‍ശന്‍

മലയാളത്തിലേക്ക് ചുവടു വയ്ക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി. പ്രിയദര്‍ശന്‍ തന്നെ ഒരുക്കുന്ന മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കല്യാണിയ്ക്കൊപ്പം കളിക്കൂട്ടുകാരന്‍ പ്രണവും, നായകനായി ഏറ്റവും അടുപ്പമുള്ള മോഹന്‍ലാലും എത്തുന്നതിന്റെ ത്രില്ലിലാണ്. അച്ഛന്റെ സംവിധാനത്തില്‍ ആദ്യമായി എത്തുന്നതിന്റെ സന്തോഷം താരം പങ്കുവയ്ക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും അമ്പരപ്പുണ്ടാക്കിയത്് മരക്കാര്‍ എന്ന ചിത്രമാണ്. 90ലേറെ ചിത്രങ്ങള്‍ ചെയ്ത അച്ഛനും എന്റെ ഭാഗം ചിത്രീകരിക്കുമ്പോള്‍ നെര്‍വസ് ആകുന്നുണ്ട് എന്നതാണ് രസകരമായ കാര്യം്. ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ രണ്ടുപേരും നെര്‍വെസ് ആകും എന്ന് മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് മറ്റു സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് അച്ഛന്‍ പറഞ്ഞത്. അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കും മുന്‍പെ ക്യാമറയ്ക്കു മുന്നില്‍ എന്നെ കംഫര്‍ട്ട് ആക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു.കല്യാണി പറയുന്നു. ലാല്‍ മാമന്‍ വൈകിയാണ് ചിത്രീകരണത്തില്‍ ചേര്‍ന്നത്. ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കാരണം ഞങ്ങളുടെ ഭാഗങ്ങള്‍ ഭൂതകാലത്തിലാണ് നടക്കുന്നത്. അപ്പുച്ചേട്ടനും (പ്രണവ് മോഹന്‍ലാല്‍) ഞാനും കളിക്കൂട്ടുകാരാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറല്‍ ആയ ഒരാളാണ് അപ്പുച്ചേട്ടന്‍. അപ്പുച്ചേട്ടന് കിട്ടിയിരിക്കുന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ ജീന്‍ തന്നെയാണ്. ഡയലോഗുകളും വരികളുമൊക്കെ ഓര്‍ത്തുവെയ്ക്കാനുള്ള അപ്പുച്ചേട്ടനെ കഴിവാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.

 
 

Join
US ON WHATSAPP

 
 

Follow us

 
 

SEND US A MESSAGE

© Copyright PARAVA MEDIA